മേലാളസംസ്‌കാരത്തിന്റെ മുഖത്തു വീണ സല്യൂട്ട്

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വകുപ്പു മന്ത്രിയെ സല്യൂട്ട് ചെയ്യാത്തതിലൂടെ ജനാധിപത്യ ധ്വംസനം നടന്നു എന്നു വിശ്വസിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തില്‍ തന്നെയാണ്. ജനാധിപത്യവ്യവസ്ഥയേയും പൊതുജനഹിതത്തേയുമാണ് ഒരു പൊലീസുകാരന്‍ സല്യൂട്ടിലൂടെ മാനിക്കുന്നത് എന്നു കരുതുക പ്രയാസം. അങ്ങനെ ആയിരുന്നെങ്കില്‍ ജനാധിപത്യസംവിധാനത്തിന്റെ ചെറുകണികയായ പഞ്ചായത്തംഗത്തെയും നമ്മുടെ പൊലീസ് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥരും സല്യൂട്ട് ചെയ്യേണ്ടിയിരുന്നു. എന്തേ അതു സംഭവിക്കുന്നില്ല? നേരെ മറിച്ച്, തന്റെ മേലുദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യുമ്പോള്‍ പൊലീസുകാരന്‍ ആരെയാണ് ബഹുമാനിക്കുന്നത്? അടിസ്ഥാനപരമായി തന്നെക്കാള്‍ അധികാരം കൂടുതല്‍ ഉള്ളവനെത്തന്നെയാണ് ഒരാള്‍ സല്യൂട്ട് ചെയ്യുന്നത്. ചുരുക്കത്തില്‍ ഭരണാധികാര ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ തമ്മിലുള്ള മേലാളകീഴാള ബന്ധത്തിലെ മേല്‍ക്കോയ്മ തന്നെയാണ് പ്രോട്ടോക്കോള്‍ എന്ന ഓമനപ്പേരില്‍ ചാര്‍ത്തപ്പെടുന്ന ഓരോ സല്യൂട്ടും പ്രത്യക്ഷത്തില്‍ പ്രതിനിധാനം ചെയ്യുന്നത്. ആരുപറഞ്ഞു ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രിക്ക് സല്യൂട്ട് നല്‍കിയില്ലെന്ന്? നിഷ്‌ക്രിയനായിരുന്ന് അദ്ദേഹം നല്‍കിയ സല്യൂട്ട് വന്നു വീണത് മുഖംമൂടിയിട്ട മേലാളസംസ്‌കാരത്തിന്റെ മുഖത്തുതന്നെയാണ്.

Continue reading “മേലാളസംസ്‌കാരത്തിന്റെ മുഖത്തു വീണ സല്യൂട്ട്”

Create a website or blog at WordPress.com

Up ↑