സെലിബ്രിറ്റികളും പരസ്യങ്ങളില്‍ വഞ്ചിതരാകുമ്പോള്‍

സാധാരണ കമ്പോളത്തിൽ‍ ലഭിക്കുന്ന ഒരു സോപ്പും ക്രീമും തന്റെ സൗന്ദര്യം വർ‍ദ്ധിപ്പിച്ചതായി ആരും പറഞ്ഞുകേട്ടിട്ടില്ല. ഇത്തരത്തിലുള്ള പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കാനുള്ള യുക്തിബോധം ഉപഭോക്താക്കൾക്ക് ഉണ്ടാകണമെന്ന് ചിലർ ശഠിച്ചേക്കാം. എന്നാൽ‍ ടെലിവിഷൻ‍ സീരിയലുകൾ‍ സത്യകഥകളാണെന്ന് വിശ്വസിക്കുന്ന ഒരു വലിയവിഭാഗം ആൾക്കാർ കൂടി നമുക്കുചുറ്റും ജീവിക്കുന്നുണ്ട് എന്നോർക്കണം. എളുപ്പത്തിൽ‍ കബളിപ്പിക്കപ്പെടാവുന്ന ഇത്തരക്കാരെക്കൂടി‍ ബോധവൽക്കരിക്കുന്നതിനേക്കാൾ ഗുണപരമായ കാര്യമല്ലേ, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ‍ ഉണ്ടാക്കാൻ പാടില്ലെന്ന ഒരു കോടതി നിർദേശത്തിന് ഉണ്ടാക്കാൻ‍ കഴിയുക? മറ്റെന്തിനും ഉപരിയായി സൗന്ദര്യവർദ്ധകവസ്തുക്കളുടെ പരസ്യങ്ങൾ‍ സമൂഹത്തിലേക്ക് പടർ‍ത്തുന്ന ഒരു തെറ്റിദ്ധാരണയുണ്ട്. കറുപ്പ് നിറമുള്ളവർ ആരാലും ഇഷ്ടപ്പെടുന്നവർ‍ അല്ലെന്നും ആത്മവിശ്വാസം കുറഞ്ഞവരാണെന്നുമുള്ള അപകർഷതാബോധമാണ് ഇവ സൃഷ്ടിക്കുന്നത്. ഇത് ശരിയായ അർദ്ധത്തിൽ‍ വർണ്ണവിവേചനം തന്നെയാണ്. വെളുത്തവനായ ബ്രിട്ടീഷുകാരൻ‍ കറുത്തവനായ ഇന്ത്യക്കാരനോടും, കൂട്ടത്തിൽ‍ വെളുത്തവനായ വരേണ്യവർ‍ഗ്ഗക്കാരൻ താഴ്ന്നവനായ ചെറുമനോടും കാണിച്ചിരുന്ന അതേ വർണ്ണവിവേചനം.

Read my column on Emerging Kerala by DC Books.

മേലാളസംസ്‌കാരത്തിന്റെ മുഖത്തു വീണ സല്യൂട്ട്

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വകുപ്പു മന്ത്രിയെ സല്യൂട്ട് ചെയ്യാത്തതിലൂടെ ജനാധിപത്യ ധ്വംസനം നടന്നു എന്നു വിശ്വസിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തില്‍ തന്നെയാണ്. ജനാധിപത്യവ്യവസ്ഥയേയും പൊതുജനഹിതത്തേയുമാണ് ഒരു പൊലീസുകാരന്‍ സല്യൂട്ടിലൂടെ മാനിക്കുന്നത് എന്നു കരുതുക പ്രയാസം. അങ്ങനെ ആയിരുന്നെങ്കില്‍ ജനാധിപത്യസംവിധാനത്തിന്റെ ചെറുകണികയായ പഞ്ചായത്തംഗത്തെയും നമ്മുടെ പൊലീസ് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥരും സല്യൂട്ട് ചെയ്യേണ്ടിയിരുന്നു. എന്തേ അതു സംഭവിക്കുന്നില്ല? നേരെ മറിച്ച്, തന്റെ മേലുദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യുമ്പോള്‍ പൊലീസുകാരന്‍ ആരെയാണ് ബഹുമാനിക്കുന്നത്? അടിസ്ഥാനപരമായി തന്നെക്കാള്‍ അധികാരം കൂടുതല്‍ ഉള്ളവനെത്തന്നെയാണ് ഒരാള്‍ സല്യൂട്ട് ചെയ്യുന്നത്. ചുരുക്കത്തില്‍ ഭരണാധികാര ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ തമ്മിലുള്ള മേലാളകീഴാള ബന്ധത്തിലെ മേല്‍ക്കോയ്മ തന്നെയാണ് പ്രോട്ടോക്കോള്‍ എന്ന ഓമനപ്പേരില്‍ ചാര്‍ത്തപ്പെടുന്ന ഓരോ സല്യൂട്ടും പ്രത്യക്ഷത്തില്‍ പ്രതിനിധാനം ചെയ്യുന്നത്. ആരുപറഞ്ഞു ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രിക്ക് സല്യൂട്ട് നല്‍കിയില്ലെന്ന്? നിഷ്‌ക്രിയനായിരുന്ന് അദ്ദേഹം നല്‍കിയ സല്യൂട്ട് വന്നു വീണത് മുഖംമൂടിയിട്ട മേലാളസംസ്‌കാരത്തിന്റെ മുഖത്തുതന്നെയാണ്.

Continue reading “മേലാളസംസ്‌കാരത്തിന്റെ മുഖത്തു വീണ സല്യൂട്ട്”

പാഠപുസ്തകങ്ങൾക്കു വേണ്ടിയുള്ള വേഴാമ്പൽ കാത്തിരിപ്പ്

അല്ലെങ്കില്‍ത്തന്നെ പെട്ടെന്നൊരു പരിഹാരം ആവശ്യമുള്ളത് പുസ്തകം ആര് അച്ചടിക്കണം എന്ന പ്രശ്‌നത്തിനല്ലല്ലോ. വിദ്യാഭ്യാസം ഒരുവനെ ആധുനികചിന്താഗതിയിലേക്ക് നയിക്കണം. വിളക്ക് കൊളുത്തിയാല്‍ മതംമാറിപ്പോകുമെന്നുള്ള തരത്തിലുള്ള ചിന്താഗതികള്‍വെച്ചുപുലര്‍ത്തുന്ന ഭരണാധികാരികള്‍ ഉള്ള ഒരു വകുപ്പില്‍ നിന്നും ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം. സ്‌കൂളുകളിലെ പതിവ് ഉല്‍ഘാടനകര്‍മ്മങ്ങളില്‍ എത്തിച്ചേരാന്‍ മന്ത്രിമാര്‍താമസിക്കുന്നതുപോലെ തരംതാണിരിക്കുന്നു വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കാര്യങ്ങളും.

Continue reading “പാഠപുസ്തകങ്ങൾക്കു വേണ്ടിയുള്ള വേഴാമ്പൽ കാത്തിരിപ്പ്”

Create a website or blog at WordPress.com

Up ↑